Tuesday, May 8, 2012

ദുബായ് വിഷു (14th April 2009)


ഞാന്‍ പതിവുകള്‍ തെറ്റിക്കാതെ 5.30 ആയപ്പോള്‍ തന്നെ റൂമില്‍ നിന്നു ഇറങ്ങി...
ഇന്നലെ മഴ പെയ്തിരുന്നു...
ദുബായില്‍ മഴ പെയ്യുക വളരെ അപൂര്‍വമാണ്. റോഡില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നുണ്ട്‌...
ഇവിടത്തെ റോഡുകളുടെ നിര്‍മ്മിതി .... മഴവെള്ളം നീക്കം ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഉള്‍ക്കൊണ്ടതല്ല..
നാട്ടിലെ മഴക്കാലത്തിന്റെ നേരിയ ഓര്‍മ ഉണര്‍ത്തുന്ന ഒരു പ്രഭാതം..... പ്രകൃതിക്ക്‌ മനസ്സില്‍ ഒരു നൂറു നന്ദി..

സമയം 5.45 .. "ഇക്കാ .. ഒരു ചായ ..."
ഞാന്‍ സ്ഥിരം ചായ കുടിക്കാറുള്ള കഫെ എത്തി .. ചായ കുടിക്കുമ്പോള്‍ മൊബൈല്‍ റിങ്ങ് ചെയ്തു.

അമ്മയാണ് ... 7 മണി കഴിഞ്ഞു കാണും നാട്ടില്‍...

"ഹലോ ... എന്താ അമ്മച്ചീ ..?"

"ഹാപ്പി വിഷു... മോനേ ..."

"ഓ.. യെസ്...
ഇന്നു വിഷു ആണല്ലേ .. അമ്മ ഇന്നലെ പറഞ്ഞതാ .. പക്ഷെ ഞാന്‍ മറന്നു...
ഹാപ്പി വിഷു..."

"കണി കണ്ടോ ...?"

"ഹ... ഹ... ഹ ... നല്ല ചോദ്യം .. ഇവിടെ എന്ത് കണി .... "

"ഞാന്‍ അച്ചന് കൊടുക്കാം... " അമ്മ ഫോണ്‍ കൈമാറി ...

ഞാന്‍ ചായ കുടിച്ചിരുന്ന ഗ്ലാസ് വേസ്റ്റ് ബിനിലേക്ക് ഇട്ടു ... പതുക്കെ നടന്നു ...

"ഹലോ .. ഹാപ്പി വിഷു " ഞാന്‍ പറഞ്ഞു

"വെരി വെരി ഹാപ്പി വിഷു... ഇന്നെന്താ പ്രോഗ്രാം ...?"

"എന്ത് പ്രോഗ്രാം.. ഒന്നും ഇല്ല.. എന്നത്തേയും പോലെ ജോലിക്ക് പോകുന്നു.."

വിഷു എന്ന ദിനത്തിന്‍റെ യാതൊരു അവസ്ഥയും എനിക്ക് അനുഭവപ്പെടുന്നില്ല.
മനസ്സ് ആണ് അങ്ങനെ ഒരു അറ്റ്‌മോസ്ഫിയര്‍ നമുക്കു തോന്നിപ്പിക്കുന്നത്. ഒറ്റയ്ക്ക് എന്ത് ആഘോഷം..

അനിയനും ... അമ്മക്ക് ഒരിക്കല്‍ കൂടിയും വിഷു ആശംസകള്‍ നേര്‍ന്നു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ...
ഫാമിലി ആയി കഴിയുന്നവര്‍ വിഷു ലീവ് എടുത്തു ആഘോഷിക്കുന്നുണ്ടാവാം ...
എന്നെ പോലെ ഉള്ള ബാച്ച്ലേര്സിനു ഈ വിഷു ദിനം.... വിരസമായ ദിവസങ്ങളില്‍ ഒന്നു മാത്രം ...

എന്‍റെ മനസ്സിനെ തണുപ്പിച്ചു കൊണ്ടു മഴ വീണ്ടും പെയ്തു...
വിഷുവിനെക്കാള്‍ എനിക്ക് പ്രിയം മഴയോടാണ് .. മഴയ്ക്ക് വീണ്ടും നന്ദി...

No comments:

Post a Comment