Thursday, May 10, 2012

കോമഡി

                   ഡിവിഡി കടയില്‍.. ഇനി കാണാന്‍ മലയാളം പടങ്ങള്‍ വല്ലതും ബാക്കി ഉണ്ടോ എന്ന് അരിച്ചു പെറുക്കിക്കൊണ്ടിരിക്കുമ്പോഴാണ് എന്നെ പോലെ അവിടെ വേറെ ഒരുത്തനും ചുറ്റിത്തിരിയുന്നത് കണ്ടത്..
അവനും എന്നെപ്പോലെ ഒരു സിനിമ ഭ്രാന്തന്‍ തന്നെ.. അതുകൊണ്ട് ഞങ്ങള്‍ പെട്ടെന്ന് ഫ്രണ്ട്സ് ആയി.. അവനും ഞാനും എടുക്കുന്ന സിഡി-ഡിവിഡി ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും എക്സ്ചേഞ്ച് കരാര്‍ ഉണ്ടാക്കി ..

എന്‍റെ സൌഹൃദങ്ങള്‍ക്ക് അതിരുകള്‍ ഇല്ല.. പണക്കാരനും പിച്ചക്കാരനും.. അലമ്പനും നല്ലവനും .. മണ്ടനും ബുദ്ധിജീവിയും .. അങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാവരും എന്‍റെ ഫ്രെണ്ട്സില്‍ ഉണ്ടാവും .. അതില്‍ ഒരുത്തന്‍ കൂടി.. ഷജീര്‍

ഒരു ദിവസം ഞാന്‍ പറഞ്ഞു "ഡാ.. ഇന്നലെ ഒരു മണ്ടത്തരം പറ്റി .. " അപ്പൊ ലവന്‍ ഒരു കമന്‍റ്..

"പറ്റി എന്ന് പറഞ്ഞാല്‍ മതി.. മണ്ടത്തരം ആണ് എന്ന് ഞങ്ങള്‍ ഊഹിച്ചോളം" എന്ന് ..
ഇതും പറഞ്ഞു ചിരി തുടങ്ങി.. നിര്‍ത്താത്ത ചിരി.. അവന്‍റെ കമന്‍റ് ഞാന്‍ സഹിച്ചു.. പക്ഷെ ആ ചിരി എനിക്കത്ര ഇഷ്ടപ്പെട്ടില്ല..

 ഇവന്‍ എന്‍റെ കയ്യില്‍ നിന്നു വാങ്ങിക്കും..

നേരത്തെ പറഞ്ഞ ഫ്രെണ്ട്സ്‌ ഗ്രൂപ്പില്‍ ഒരു സൈക്കിള്‍ കടക്കാരന്‍ കൂടി ഉണ്ടായിരുന്നു .. ജോര്‍ജേട്ടന്‍..
വൈകുന്നേരങ്ങളില്‍ മിക്കവാറും ഞാന്‍ ജോര്‍ജേട്ടന്റെ സൈക്കിള്‍ കടയില്‍ ചെന്നിരിക്കും.. പുള്ളി രണ്ടാം ക്ലാസ്സ് വരെ പഠിച്ചിട്ടുള്ളൂ.. എന്നിട്ടും നല്ല അറിവാണ്.. ഇംഗ്ലീഷ് വരെ സംസാരിക്കും .. പക്ഷെ പലരും അയാളുടെ കരിയും ഓയിലും ഗ്രീസും പുരണ്ട ബനിയനും മുണ്ടും കണ്ടാണ്‌ അയാളെ അളക്കുന്നത് .. ഒരു പക്ഷെ.. പണ്ട് ഞാനും.. ജോര്‍ജേട്ടന്റെ മകള്‍ നന്നായി പഠിക്കും.. അങ്ങേരുടെ കൂടുതല്‍ കുടുംബ വിശേഷങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല..

ഞാന്‍ പറഞ്ഞു വന്നത് .. ഞങ്ങളുടെ ഗ്രാമത്തില്‍ .. അയാളുടെ ബെസ്റ്റ് ഫ്രെണ്ട് ഞാന്‍ ആയിരിക്കാം..

ഷജീര്‍ .. അവന് ഞാന്‍ ആ കടയില്‍ ചെന്നിരിക്കുന്ന കാര്യത്തില്‍ അത്ര താത്പര്യം ഉണ്ടായിരുന്നില്ല..
ഞാന്‍ അയാളെ പറ്റി പറയുമ്പോള്‍.. അത് കേള്‍ക്കാനും അവന്‍ നില്‍ക്കില്ല.. "നീയും നിന്‍റെ ഒരു കോപ്പിലെ സൈക്കിള്‍ കടയും.. "

ഒരു ദിവസം ഞാന്‍ സൈക്കിള്‍ കടയില്‍ ഇരിക്കുമ്പോള്‍ .. ഷജീര്‍ വന്നു ..
"ഡേയ് .. ബീച്ച് വരെ പോയി ഒന്നു കറങ്ങീട്ടു വരാം.. പോരുന്നോ.. " അവന്‍ വിളിച്ചു ..

"ഓ.കെ.. ഞാന്‍ വരാം .. എപ്പോഴാ.." ഞാന്‍ ചോദിച്ചു

"ഞാന്‍ ഒന്നു.. വീട്ടില്‍ പോയി വരാം.. " അവന്‍ പോയി..

"ഓ. കെ നീ പോയി വാ.. ഞാന്‍ ഇവിടെ കാണും.. " ഞാന്‍ വിളിച്ചു പറഞ്ഞു ..

"നിന്‍റെ ഫ്രെണ്ട് ആള് കൊല്ലം.. കേട്ടോ .." ജോര്‍ജേട്ടന്‍ പറഞ്ഞു..

"എന്ത് പറ്റി.. ജോര്‍ജേട്ടാ .. " ഞാന്‍ ചോദിച്ചു..

"അവന്‍ .. മൂന്നു ദിവസമായി എന്നെ കളിയാക്കുന്നു..
എന്നും വന്ന്.. പഞ്ചര്‍ ഒട്ടിക്കാന്‍ എത്രയാ. ?
ടയര്‍ മാറ്റാന്‍ എത്രയാ.. ? റീ-ഫിട്ടിംഗ് എത്രയാ.. ? ഇങ്ങനെ ഓരോന്നും ചോദിക്കും ..
നാളെ വരാംട്ടോ.. എന്ന് പറഞ്ഞു .. ഒറ്റ പോക്കാ.. എനിക്കറിയാം അവന്‍ വരില്ല എന്നും.. അവന്‍റെ സൈക്കിളിനു കുഴപ്പം ഒന്നും ഇല്ല എന്നും.. പിന്നെ അവന്‍റെ ഒരു സന്തോഷം അല്ലെ.. നടക്കട്ടെ .. "

ഷജീറിനിന്റെ സ്വഭാവം എനിക്കറിയാം.. ആളെ പരിഹസിക്കാനും.. കൊഴിയാക്കാനും .. അവന്‍ കഴിഞ്ഞിട്ടേ ആളുള്ളൂ..

അവന്‍ അകലെ നിന്നു സൈക്കിളില്‍ വരുന്നത് കണ്ടു ജോര്‍ജേട്ടന്‍ പറഞ്ഞു..
"ഡാ .. നീ അവനോടു ചോദിയ്ക്കാന്‍ നില്‍ക്കണ്ട.. ഞാന്‍ ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ.. "

ജോര്‍ജേട്ടന്‍ പറഞ്ഞതു പോലെ .. ഞാന്‍ അവനോടു ചോദിച്ചില്ല..
ഇടക്കിടെ അവന്‍ ചുമ്മാ കളിയാക്കും.. ചിലപ്പോള്‍ മണിക്കൂറുകള്‍.. ചിലപ്പോള്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിഹാസങ്ങള്‍.. എങ്കിലും.. ഞാന്‍ അത് മറച്ചു..

ഒരു ദിവസം.. ഞാനും ഷജീറും കൂടി .. ഡിവിഡി എടുത്തു വരികയായിരുന്നു ..
ഞാന്‍ വരും വഴിക്ക്.. ജോര്‍ജേട്ടന്റെ കടയില്‍ കേറി ഇരുന്നു.. ഇവന്‍ വീട്ടിലേക്ക് പോയി..

"എന്തൊക്കെ ഉണ്ട് വിശേഷം.. ജോര്‍ജേട്ടാ ..?"

"ഇന്നു അഞ്ചു രൂപ തികച്ചു കിട്ടിയിട്ടില്ല.. അതാണ് വിശേഷം..
രണ്ടു പേര്‍ എയര്‍ അടിക്കാന്‍ വന്ന്.. രണ്ടു രൂപ കിട്ടി.. ഒരുത്തന്‍ പഞ്ചര്‍ ഒട്ടിക്കാന്‍ വന്നു..
കാശു നാളെ തരം എന്ന് പറഞ്ഞു പോയി.. ഇതൊക്കെ ആണ് ഇവിടത്തെ വിശേഷങ്ങള്‍.. "

"അപ്പുറത്തെ കടയില്‍.. ഒടുക്കത്തെ തിരക്കാണല്ലോ.. ഇവിടെ മാത്രം എന്താ ഇങ്ങനെ.. ? "

" എന്‍റെ കടയില്‍ പണി പഠിക്കാന്‍ വന്നവനാണ് അവന്‍.. .. ഒരു ദിവസം അവന്‍ പോവാണെന്ന് പറഞ്ഞു..
ഞാന്‍ ശരി എന്ന് പറഞ്ഞു.. അപ്പുറത്ത് നിന്നും കടം വാങ്ങി ഒരു 500 രൂപയും കൊടുത്തു .. "

"എന്നിട്ട് .. "

"എന്നിട്ടെന്താ.. ഒരു മാസം കഴിഞ്ഞപ്പോ അവന്‍ ഒരു പുതിയ കട തുടങ്ങി... നമ്മുടെ പണി കുറഞ്ഞു..
പക്ഷെ അതിലല്ല എനിക്ക് വിഷമം.. കട തുടങ്ങുമ്പോഴും എന്നോട് മിണ്ടിയില്ല.. അതിന് ശേഷവും മിണ്ടിയിട്ടില്ല... ഞാന്‍ അവനോടു ഒന്നും തെറ്റായി പെരുമാറിയിട്ടില്ല.. "

ജോര്‍ജേട്ടന്‍.. പെട്ടെന്ന് മനസ്സു പതറി.. ശ്രദ്ധ തെറ്റി.. വെട്ടു മാറി കൈത്തണ്ടയില്‍ കൊണ്ടു ..
രക്ക്തം ചീറ്റി.. ഞെരമ്പ് മുറിഞ്ഞു..
 ജോര്‍ജേട്ടന്‍.. പെട്ടെന്ന് മനസ്സു പതറി.. ശ്രദ്ധ തെറ്റി.. വെട്ടു മാറി കൈത്തണ്ടയില്‍ കൊണ്ടു ..
രക്ക്തം ചീറ്റി.. ഞെരമ്പ് മുറിഞ്ഞു.. ഞാന്‍ ചാടി കൈ പൊതി.. രക്തം എന്‍റെ കയ്യില്‍ പുരണ്ടു... ഞാന്‍ അവിടെ ഇരുന്നിരുന്ന ഒരു തുണിയെടുത്ത് കെട്ടി..

"ജോര്‍ജേട്ടാ, ഞെരമ്പ് മുറിഞ്ഞിട്ടുണ്ട്‌.. വേഗം ഡോക്ടറെ കാണാം.. "

"ഹേയ്.. ഇതിലും വലിയ വെട്ടു കൊണ്ടിട്ടുള്ളവനാ ഞാന്‍.. ഇതിപ്പോ നില്ക്കും.." ജോര്‍ജേട്ടന്റെ മറുപടി

"നോ.. നോ.. ഇതു സ്റ്റിച്ച് ഇടേണ്ടി വരും.. ഞാന്‍ സൈക്കിള്‍ എടുത്തു വയ്ക്കാം.. "

"ഹേയ്.. നീ അവിടെ ഇരി.. നോക്കിക്കേ ദാ.. ബ്ലഡ്‌ നിന്നു.. " ജോര്‍ജേട്ടന്‍ കൈ കാണിച്ചു..

ശരിയാണ് ബ്ലഡ്‌ നിന്നു..
"ഹൊ.. സമാധാനമായി.. ആദ്യമായാ ഞാന്‍.. ബ്ലഡ്‌ ഇങ്ങനെ ഫൌണ്ടന്‍ പോലെ ചീറ്റുന്നത് കാണുന്നെ.. " ഞാന്‍ പറഞ്ഞു..

"ഹ.. ഹ.. ഹ.. ഡാ.. പണിക്കര്‍ക്ക് ഇതൊക്കെ സാധാരണ ആണ്.. നിനക്ക.. ഇതൊക്കെ ഡോക്ടറെ കാണിക്കല്‍..
ഒപെരറേന്‍ ഒക്കെ.. " ജോര്‍ജേട്ടന്‍ വീണ്ടും ചിരിച്ചു കൊണ്ടു പണി തുടര്‍ന്ന്..

ഞെരമ്പ് ഇളകി.. വീണ്ടും ബ്ലഡ്‌ ഒഴുകി.. "ആ.... " ജോര്‍ജേട്ടന്‍ പുളഞ്ഞു..

"ഹൊ.. എനിക്കിതു കണ്ടു നില്ക്കാന്‍ പറ്റില്ല.. ഞാന്‍ പോവാ.. " എനിക്കാകെ എന്തോ ഇലക്ട്രിക്‌ ഷോക്ക്‌ കേറി..

ജോര്‍ജേട്ടന്‍ ഒന്നും മിണ്ടുന്നില്ല.. "അവിടെ ഇരിക്കാന്.. കൈ പൊത്തി പിടിച്ച് ..

"ഞാന്‍ സൈക്കിള്‍ എടുത്തു വയ്ക്കാം.. "

ജോര്‍ജേട്ടന്റെ മുറിവ് മുറുക്കി കെട്ടി.. ഞാന്‍ സൈക്കിള്‍ ഓരോന്നായി എടുത്തു വച്ചു..

"അല്ല.. നിന്നെ ഇവിടെ ജോലിക്കെടുത്തോ .. " ഒപ്പം നിര്‍ത്താത്ത ചിരിയും.. ഷജീര്‍ .. ആണ് ..

ഞാന്‍ ഒന്നും മിണ്ടിയില്ല..

"ഡാ... ഇതാ നിനക്കു പറ്റിയ പണി.. ദിവസം 10 രൂപ കിട്ടും ..."

ഞാന്‍ അവനോടു പറഞ്ഞു.. "നീ സിറ്റുവേഷന്‍ മനസ്സിലാക്കാതെ.. വയിട്ടലക്കരുത്..
ഞാന്‍ .. പറയാം.. നീ പോ.. "

"നീ. പോടാ.. ഞാന്‍ ഇവിടെ നില്ക്കും... നീ ആരാ എന്നോട് കല്‍പ്പിക്കാന്‍ .. "

ഞാന്‍ കട പൂട്ടി.. ജോര്‍ജേട്ടനെ വിട്ടു..

"ഡേയ്.. അങ്ങേരുടെ ഞെരമ്പ് പൊട്ടി.. ബ്ലഡ്‌ വന്നോണ്ടിരിക്കാ ...
ഒരാള്‍ക്ക് അപകടം പറ്റിയ നേരത്താ .. അവന്‍റെ പുളിച്ച കോമഡി.. " ഞാന്‍ പറഞ്ഞു ..
"ഹ .. ഹ.. അപ്പൊ നാളത്തെ പേപ്പറില്‍ .. കാണാം..
ഞെരമ്പ് മുറിഞ്ഞു.. സൈക്കിള്‍ കടക്കാരന്‍.. മരിച്ചു.. "

ഹ.. ഹ ഹ.. അവന്‍ നിര്‍ത്താതെ ചിരിക്കുന്നു..

എനിക്ക് സഹിച്ചില്ല.. ഞാന്‍ സൈക്കിളോട് കൂടി അവനെ ചവിട്ടി ..
അവന്‍ താഴെ വീണു..

അവന്‍ സൈക്കിള്‍ സ്റ്റാന്റ് ഇട്ടു വച്ചു.. മുഖം ചുവന്നു.. എന്നെ അടിക്കാനായ് .. വന്നു..

ഞാന്‍ അവനെ വീണ്ടും ഇടിച്ചു.. അതോടെ ആ ഫ്രെണ്ട്ഷിപ്‌ അവസാനിച്ചു..
ഇടയ്ക്ക് ചിലപ്പോഴൊക്കെ അവനെ വഴിയില്‍ വച്ചു കണ്ടിട്ടുണ്ട്.. അന്നേരം അവനോടു സംസാരിക്കാന്‍ പറ്റിയിട്ടില്ല.. അവനോടു എനിക്കൊന്നെ പറയാന്‍ ഉള്ളൂ..

"കോമഡിയില്‍ .. ഏറ്റവും പ്രധാനം സന്ദര്‍ഭം ആണ്..
അല്ലെങ്കില്‍ കോമഡി ട്രാജെടി ആവും.. ഡാ.. ഇതു പോലെ.. "
  

Wednesday, May 9, 2012

ബുള്‍ ഷിറ്റ് !!!

















ഡിയര്‍ ഫ്രണ്ട്സ്,

പോസ്റ്റുകള്‍ എഡിറ്റ്‌ ചെയ്യുന്നതിനിടയില്‍.. കയ്യബദ്ധം പറ്റിയതാണോ..
അല്ലെങ്കില്‍ വേറെ എന്തെങ്കിലും തകരാറാണോ എന്നറിയില്ല..
ഇതുവരെ കഷ്ടപ്പെട്ട് എഴുതി ഉണ്ടാക്കിയതൊക്കെ ഡിലീറ്റ് ആയിപ്പോയി ...


എങ്കിലും.. പഴയ പോസ്റ്റുകള്‍..
കുറച്ചൊക്കെ റീ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്..

Tuesday, May 8, 2012

മഴ (6th June 2011)



















പുറത്തു മഴ തിമിര്‍ത്തു പെയ്യുന്നുണ്ട് .. കോരിച്ചൊരിയുന്ന മഴ...
ഞാന്‍ എഴുതുന്ന..മഴ .. പെയ്യുന്നത് എന്റെ മനസ്സിലാണ്..
വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷംവന്ന.. ഈ മഴക്കാലം..
എന്റെ ജീവിതത്തില്‍ വരുത്താന്‍ പോകുന്ന.. മാറ്റങ്ങളെ കുറിച്ച് എനിക്ക് പറയാനാവില്ല...
മഴ .. അനുഗ്രഹമാണ്.. പ്രണയമാണ്.. സ്വാന്തനമാണ്..
ഒരു പക്ഷെ വരാനിരിക്കുന്ന പ്രളയത്തിന്റെ.... സൂചനയുമാകാം..
എന്തൊക്കെ ആയാലും ..ഈ മഴ നനയാന്‍.. കുടയില്ലാതെ ഞാനിറങ്ങുന്നു..

.

ദുബായ് വിഷു (14th April 2009)


ഞാന്‍ പതിവുകള്‍ തെറ്റിക്കാതെ 5.30 ആയപ്പോള്‍ തന്നെ റൂമില്‍ നിന്നു ഇറങ്ങി...
ഇന്നലെ മഴ പെയ്തിരുന്നു...
ദുബായില്‍ മഴ പെയ്യുക വളരെ അപൂര്‍വമാണ്. റോഡില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നുണ്ട്‌...
ഇവിടത്തെ റോഡുകളുടെ നിര്‍മ്മിതി .... മഴവെള്ളം നീക്കം ചെയ്യാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഉള്‍ക്കൊണ്ടതല്ല..
നാട്ടിലെ മഴക്കാലത്തിന്റെ നേരിയ ഓര്‍മ ഉണര്‍ത്തുന്ന ഒരു പ്രഭാതം..... പ്രകൃതിക്ക്‌ മനസ്സില്‍ ഒരു നൂറു നന്ദി..

സമയം 5.45 .. "ഇക്കാ .. ഒരു ചായ ..."
ഞാന്‍ സ്ഥിരം ചായ കുടിക്കാറുള്ള കഫെ എത്തി .. ചായ കുടിക്കുമ്പോള്‍ മൊബൈല്‍ റിങ്ങ് ചെയ്തു.

അമ്മയാണ് ... 7 മണി കഴിഞ്ഞു കാണും നാട്ടില്‍...

"ഹലോ ... എന്താ അമ്മച്ചീ ..?"

"ഹാപ്പി വിഷു... മോനേ ..."

"ഓ.. യെസ്...
ഇന്നു വിഷു ആണല്ലേ .. അമ്മ ഇന്നലെ പറഞ്ഞതാ .. പക്ഷെ ഞാന്‍ മറന്നു...
ഹാപ്പി വിഷു..."

"കണി കണ്ടോ ...?"

"ഹ... ഹ... ഹ ... നല്ല ചോദ്യം .. ഇവിടെ എന്ത് കണി .... "

"ഞാന്‍ അച്ചന് കൊടുക്കാം... " അമ്മ ഫോണ്‍ കൈമാറി ...

ഞാന്‍ ചായ കുടിച്ചിരുന്ന ഗ്ലാസ് വേസ്റ്റ് ബിനിലേക്ക് ഇട്ടു ... പതുക്കെ നടന്നു ...

"ഹലോ .. ഹാപ്പി വിഷു " ഞാന്‍ പറഞ്ഞു

"വെരി വെരി ഹാപ്പി വിഷു... ഇന്നെന്താ പ്രോഗ്രാം ...?"

"എന്ത് പ്രോഗ്രാം.. ഒന്നും ഇല്ല.. എന്നത്തേയും പോലെ ജോലിക്ക് പോകുന്നു.."

വിഷു എന്ന ദിനത്തിന്‍റെ യാതൊരു അവസ്ഥയും എനിക്ക് അനുഭവപ്പെടുന്നില്ല.
മനസ്സ് ആണ് അങ്ങനെ ഒരു അറ്റ്‌മോസ്ഫിയര്‍ നമുക്കു തോന്നിപ്പിക്കുന്നത്. ഒറ്റയ്ക്ക് എന്ത് ആഘോഷം..

അനിയനും ... അമ്മക്ക് ഒരിക്കല്‍ കൂടിയും വിഷു ആശംസകള്‍ നേര്‍ന്നു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ...
ഫാമിലി ആയി കഴിയുന്നവര്‍ വിഷു ലീവ് എടുത്തു ആഘോഷിക്കുന്നുണ്ടാവാം ...
എന്നെ പോലെ ഉള്ള ബാച്ച്ലേര്സിനു ഈ വിഷു ദിനം.... വിരസമായ ദിവസങ്ങളില്‍ ഒന്നു മാത്രം ...

എന്‍റെ മനസ്സിനെ തണുപ്പിച്ചു കൊണ്ടു മഴ വീണ്ടും പെയ്തു...
വിഷുവിനെക്കാള്‍ എനിക്ക് പ്രിയം മഴയോടാണ് .. മഴയ്ക്ക് വീണ്ടും നന്ദി...

മനമുരുകിപ്പിടയുന്നതിപ്പോഴും...



ന്തിനെന്നറിയില്ല... എന്‍ മനമുരുകിപ്പിടയുന്നതിപ്പോഴും...
പാതിമുറിഞ്ഞു പോയൊരെന്‍ ... പ്രണയം ...
അതിനെക്കാള്‍.. നിനക്ക് പ്രിയം...
ഈ കപട സൌഹൃദത്തെയേന്നോര്‍ത്തിട്ടോ ... ?
കണ്ണാടി ചില്ലിലെ.. അഴകൊത്ത നിഴലിനെ...
മാത്രമറിഞ്ഞ തോഴീ...
നിന്‍ പുറകില്‍ വീണ അതേ നിഴലിന്റെ കറുപ്പ് നിറം...
അത് ഞാന്‍ മാത്രമേ അറിഞ്ഞിരുന്നുള്ളൂ...
അരങ്ങൊഴിഞ്ഞ ... ഈ വേളയില്‍...
ഇനിയീ വാക്കുകള്‍.. പാഴ്വാക്കുകള്‍ ...
എങ്കിലും.. എന്തിനെന്നറിയാതെ ...
എന്‍ മനമുരുകിപ്പിടയുന്നതിപ്പോഴും...


ഒരു പനിനീര്‍ പുഷ്പം പോലെ....




ഞാന്‍ സുന്ദരനായിരുന്നില്ല ….
എന്നിട്ടും അവള്‍ എന്നെ പ്രണയിച്ചു …
അവള്‍ സുന്ദരി ആയിരുന്നു..
അതു കൊണ്ടു എന്‍റെ പ്രണയം ഞാന്‍ അവളെ അറിയിച്ചില്ല …
കാരണം എന്‍റെ പ്രണയം അവള്‍ നിഷേധിക്കും... എന്ന ചിന്ത
എന്‍റെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു ...

പണ്ടു മുതലേ എന്നെ കണുമ്പോള്‍ അവളുടെ മുഖത്ത് ഞാന്‍ കണ്ടിരുണ്ണ്‍കണ്ടിരുന്ന ഭാവം …
ഒരു തരം പുച്ഛം ആയിരുന്നു …
എങ്കിലും എനിക്കു വിഷമം തോന്നിയില്ല ..
കാരണം അതു എന്‍റെ ആദ്യത്തെ അനുഭവം അല്ലായിരുന്നു …

ചിത്രം വരയ്ക്കുക എന്‍റെ വിനോദമായിരുന്നു .
ഡെസ്കിലും ബെഞ്ചിലും .... കാണുന്നതിലൊക്കെ
കോറിവരയ്ക്കുന്ന ഒരു ശീലം എനിക്കുണ്ടു …

ആര്‍ക്കെങ്കിലും … എന്നോട് എന്തെങ്കിലും താല്പര്യം തോന്നിയെങ്കില്‍ …
അതിന്‌ കാരണം എന്‍റെ ചിത്രങ്ങള്‍ ആണ് എന്ന് എനിക്ക് തോന്നി …


ഒരിക്കല്‍ … കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി …
അവളെ ഞാന്‍ വരച്ചു ….
അവളുടെ മിഴികള്‍ ….കാതിലെ കമ്മല്‍ , മുടിയിഴകള്‍ …
നിമ്മി …..അവള്‍ സുന്ദരിയാണ്‌ .. ഒരു പനിനീര്‍ പുഷ്പം പോലെ ….

ചിത്രം കണ്ടു …. കൂട്ടുകാര്‍ എന്‍റെ കഴിവിനെ പ്രശംസിച്ചു....
കമെന്‍റ്സു പറഞ്ഞു ……
പക്ഷെ ചിലര്‍ …. സ്നേഹത്തിനും മറ്റും അപ്പുറം ..
മറ്റെന്തോ വികാരം ഉള്ളവര്‍ …..
അവര്‍ അതില്‍ എന്തൊക്കെയോ എഴുതി വച്ചു …..

അവള്‍ അത് കണ്ടപ്പോള്‍ ….കരയാന്‍ തുടങ്ങി….
ഞാനാണ്‌ വരച്ചതെന്ന് അറിഞ്ഞ് ..
അവള്‍ ഒരു അഗ്നിപര്‍വതം പോലെ എന്നോട് പൊട്ടിതെറിച്ചു .

എന്നെ ന്യായീകരിക്കാന്‍ ആരും വന്നില്ല ..
എല്ലാ കുറ്റങ്ങളും സ്വയം ഏറ്റെടുത്തു .
ആരുടെയും മുഖത്ത് നോക്കാനുള്ള ധൈര്യം എനിക്കുണ്ടായില്ല …..

അടുത്ത ആഴ്ച്ച... പരീക്ഷ ആയിരുന്നു …
കാതില്‍ അവള്‍ പറഞ്ഞ വാക്കുകള്‍ ആണ് മുഴങ്ങി കേട്ടുകൊണ്ടിരുന്നത്‌ ….
എനിക്ക് പഠിക്കാന്‍ കഴിഞ്ഞില്ല
അവസാനത്തെ രണ്ടു മൂന്നു പരീക്ഷകള്‍ ഞാന്‍ എഴുതിയില്ല ….

ക്രിസ്മസ് വെക്കേഷന്‍ കഴിഞ്ഞ് .. പിന്നെയും രണ്ട് ദിവസം കഴിഞ്ഞാണ്‌
ഞാന്‍ ക്ലാസ്സിലേക്ക് പോയത് …..

ആരെയും ഫേസ് ചെയ്യാതിരിക്കാന്‍ …
അന്ന് ഞാന്‍ നേരത്തെ തന്നെ പോയി ...
ഗേറ്റ് തുറന്നിട്ടുണ്ട് …. ആരും എത്തിയിട്ടില്ല…

ഞാന്‍ ക്ലാസ്സില്‍ കടന്നു ...
നിമ്മി.... അവള്‍ ക്ലാസ്സില്‍ ഉണ്ടായിരുന്നു ..

എന്തോ ഒരു പരിഭ്രമം പോലെ തോന്നി.....
ഞാന്‍ ബാഗ് ഡെസ്കില്‍ വച്ച് പുറത്തെ വരാന്തയിലേക്ക്‌ ഇറങ്ങി നിന്നു …

തൊട്ടു പിന്നില്‍ എന്തോ .... അവളും ഇറങ്ങി വന്നു …

പെട്ടെന്ന്
"നിഖില്‍ … I'm sorry….
അന്ന് ഞാന്‍ അറിയാതെ ആണ് .. അങ്ങനെ പെരുമാറിയത് ..
എന്നോട് ദേഷ്യം തോന്നരുത്‌ …"

ഞാന്‍ അവളെ ഒന്നു നോക്കി …..
പിന്നെ, ഒന്നും മിണ്ടാതെ അങ്ങ് നടന്നു …
മനസ്സില്‍.... എന്തോ ഭാരം ഒഴിഞ്ഞ പോലെ ….

ഞാന്‍ ഒരു തണുത്ത pepsi പൊട്ടിച്ചു കുടിച്ചു ….
വല്ലാത്ത ആശ്വാസം …..

തിരിച്ചു ക്ലാസ്സില്‍ എത്തിയപ്പോള്‍ ….
എല്ലാവരും എത്തിയിരുന്നു ….
ഒരുപാടു നാളുകള്‍ക്ക് ശേഷം
നിമ്മി .. അവളെ ഞാന്‍ മുഖമുയര്‍ത്തി നോക്കി …
അവള്‍ എന്നെയും …

ഡെസ്കില്‍ കോറി വരക്കുന്നതിനിടയില്‍ .….

"Nikhil… I 'm so Sorry.."
Nimmi


എന്ന് എഴുതിയിരിക്കുന്നു ….

ആരെങ്കിലും കാണുന്നതിനു മുന്‍പ്.... ഞാന്‍ അത് .... ബ്ലേഡ് കൊണ്ടു മായ്ച്ചു ….
എന്‍റെ കഷ്ടപ്പാട് കണ്ട്..... അവള്‍ ചിരിക്കുണ്ടായിരുന്നു ……
ആ ചിരി .. അതിപ്പോഴും എന്‍റെ മനസ്സില്‍ മായാതെ നില്‍ക്കുന്നു ….

Next day….

അന്നും ഞാന്‍ നേരത്തെ എത്തി ….. നിമ്മിയും …

അന്ന് എനിക്ക് പരിഭ്രമം ഉണ്ടായില്ല …
എങ്കിലും … ഞാന്‍ പുറത്തു കടന്നു …
പിന്നില്‍ അവളും ….

"നിഖിലിന് ..ഇപ്പോഴും എന്നോട് വെറുപ്പ്‌ ഉണ്ടോ .."

" എനിക്ക് ഒരിക്കലും ….
തന്നോടു വെറുപ്പോ ദേഷ്യമോ തോന്നിയിട്ടില്ല …"
ഞാന്‍ പറഞ്ഞു …..

"നിഖില്‍ ഇപ്പോള്‍... ഒന്നും വരക്കാറില്ല .. എന്ന് ഞാന്‍ അറിഞ്ഞു …
ഇനിയും ഒത്തിരി വരക്കണം …. "

അവളുടെ വാക്കുകള്‍ … എനിക്ക് പ്രചോദനമായി ….
ഞാന്‍ പിന്നെയും വരയ്ക്കാന്‍ തുടങ്ങി …..
ഞാന്‍ വരയ്ക്കുന്ന പെണ്മുഖങ്ങളില്‍ ….
അറിയാതെ... അവളുടെ ഛായ പതിഞ്ഞു …
അവളുടെ മുഖം എന്‍റെ മനസ്സിലും ..."

എങ്കിലും ഞാന്‍ എന്‍റെ പ്രണയം അവളെ അറിയിച്ചില്ല …
അവള്‍ എന്നെ നോക്കുമ്പോള്‍ .. പലപ്പോഴും …
കാണാറുള്ള കണ്ണുകളിലെ തിളക്കം ..
അത് പ്രണയമോ …. ഇഷ്ടമോ … എന്ത് തന്നെ ആയാലും ….
എന്‍റെ മനസ്സിലെ ഭയം അവളോട്‌ ചോദിയ്ക്കാന്‍ അനുവദിച്ചില്ല …..



എന്‍റെ നിശബ്ദത പ്രണയം ...... അത് ആരും അറിഞ്ഞില്ല ...
മാസങ്ങള്‍ കടന്നുപോയി … പരീക്ഷകളും ….

"സെന്‍റ് -ഓഫ് " ദിവസം …
അന്ന് അവസനംയി അവളോട്‌ ഒന്നു സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ …. എന്ന് എനിക്ക് തോന്നി …
അന്ന് വളരെ വൈകി ആണ് എനിക്ക് എത്താന്‍ കഴിഞ്ഞത് ….
ഒറ്റയ്ക്ക് ….കിട്ടുക പ്രയാസമായിരുന്നു ….
എല്ലാവരും ഗുഡ്-ബൈ പറഞ്ഞു പിരിഞ്ഞു ……

എനിക്ക് വല്ലാത്ത വിഷമം തോന്നി ….
സങ്കടം സഹിക്കാന്‍ പറ്റിയില്ല …..

ഞാന്‍ അവള്‍ ഇരിക്കാറുള്ള സ്ഥലത്തു പോയി ഇരുന്നു …..
ഡെസ്കില്‍ തലചേര്‍ത്തു കിടന്നു ….
2 വര്‍ഷം ഞാന്‍ ഇരുന്ന എന്‍റെ സ്ഥലത്തും ….
അവിടെ ഞാന്‍ കോറി വരച്ച പാടുകള്‍ …..
അവള്‍ അന്ന്... എഴുതിയത് മായ്ച്ച പാടുകള്‍ …
അതില്‍ മെല്ലെ തലോടി …..

എന്തോ എഴുതിയിരിക്കുന്നു ..!!!

"ഡെസ്കിനടിയില്‍ …" ഇത്രമാത്രം …..

ഞാന്‍ നോക്കി .. ഒരു ഗ്രീറ്റിങ്ങ് കാര്‍ഡ്.…
അത് തുറന്നപ്പോള്‍ ..
ഒരു സംഗീതം ഒഴുകിയെത്തി …..

അതില്‍ ഇങ്ങനെ എഴുതിയിരുന്നു …

Nikhil,

"Love is not in Words….
But in Eyes…"

Nimmi...


നിഖിലിന്,

"പ്രണയം പ്രകടമാകുന്നത് …
വക്കുകളിലൂടെയല്ല.…..

മിഴികളിലൂടെയാണ് …..

നിമ്മി




(ഈ കഥ സൈന്റ് തോമസ്‌
കോളേജ് മാഗസിന്‍ 2004-ല്‍ പ്രസിദ്ധീകരിച്ചതാണ്..)



ബസ്സ് യാത്ര




















ന്നും ഞാന്‍ പതിവുപോലെ കോളേജിലേക്ക് പുറപ്പെട്ടു ….
ബസ്സില്‍ വലിയ തിരക്കില്ല.…..
എങ്കിലും പുറകിലത്തെ സീറ്റ് "ഫുള്‍" ആയിരുന്നു.….

"വിദ്യാര്‍ഥികള്‍ ….പുറകിലത്തെ സീറ്റില്‍ മാത്രമേ ഇരിക്കാവൂ..."
എന്നാണ് കണ്ടക്ടറുടെ നിര്‍ദേശം……

ഞാന്‍ ആരെങ്കിലും എഴുന്നേല്‍ക്കുന്നതും പ്രതീക്ഷിച്ചു.….
അവിടെ തന്നെ…..ചുറ്റിപ്പറ്റി നിന്നു.…

പെട്ടെന്ന്
"അവിടെ ടിക്കറ്റ്.…?"
"ഞാന്‍ ഒരു "2RS" കോയിന്‍ .. ആ കയ്യിലേക്ക് ഇട്ടുകൊടുത്തു.….

കണ്ടക്ടര്‍ ആണ്.… എന്നും കാണുന്ന മുഖമാണ് .….
എന്നിട്ടും യാതൊരു പരിചയവുമില്ലാത്ത പോലെ അയാള്‍ പതിവു ചോദ്യം ആവര്‍ത്തിച്ചു.…

"എങ്ങോട്ടാ രാവിലെ തന്നെ.….?"

"എന്നും പോകാറുള്ള ഇടത്തേക്ക് …തന്നെ …." എന്ന് ഞാന്‍

"ആ കാര്‍ഡ് ഒന്നെടുത്തെ.….."

ശ്ശെടാ.... ഇയാള്‍ എത്ര പ്രാവിശ്യം ഇളിഭ്യനയാലും…..
പിന്നേം ചോദിക്കും കാര്‍ഡ്.…
നാണമില്ലല്ലോ …. ഞാന്‍ ബാഗ് തുറന്നു.….

ഇംഗ്ലീഷ് ടെക്സ്റ്റ് എടുത്തിട്ടില്ല.….. ഞാന്‍ ബാഗ് മൊത്തം പരതി.…..

ഒരു മിനിട്ടുകൊണ്ട്.…ആകെ വിയര്‍ത്തു കുളിച്ചു.….
"കാര്‍ഡ് കാണുന്നില്ല ….." ഞാന്‍ പറഞ്ഞു.…

"ഹി ..ഹി …ഹി ….. …."
ലോട്ടറി അടിച്ചതുപോലെ.... അയാള്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.…..

" എനിക്ക് അറിയാടാ.…..എന്നെങ്കിലും.... ഒരു ദിവസം…..
നീ പെടും എന്ന് ….എടുക്കടാ ഫുള്‍ ചാര്‍ജ് ….."

ഞാന്‍ പ്രാകിക്കൊണ്ട്‌ ഫുള്‍ചാര്‍ജ് കൊടുത്തു ……

ഇനിയിപ്പോള്‍ നമ്മള്‍ നില്‍ക്കേണ്ട കാര്യമില്ല.….
ഒഴിഞ്ഞ ഒരു സീറ്റ് നോക്കി ……അങ്ങ് ഇരുന്നു ……….

നല്ല തണുത്ത കാറ്റ് ...
സുഖമായി ഇരിക്കുമ്പോള്‍ പെട്ടെന്ന് … ഞാന്‍ ഒന്നു അമര്‍ന്നു.….
"എന്‍റെ അമ്മേ..." നോക്കിയപ്പോള്‍.…..
എന്‍റെ ഡബിള്‍ സൈസ് ഉള്ള "ഒരു തടിയന്‍" അടുത്ത് ഒന്നു പതുക്കെ ഇരുന്നതാണ്...

ഞാന്‍ അയാളെ ഒന്നു നോക്കി.…
പിന്നെ ഒരു റിക്വസ്റ്റ് എന്ന പോലെ പറഞ്ഞു.…

"ചേട്ടാ….ഞാനും 'ഫുള്‍ചാര്‍ജ്' കൊടുത്താണ് ഇവിടെ ഇരിക്കുന്നേ .…"
അത് പറഞ്ഞപ്പോള്‍.… പുള്ളി എന്നെ ഒന്നു തുറിച്ചുനോക്കി …
പിന്നെ, ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല...

പതിയെ ഉറക്കം നടിച്ചു…..
എന്നിട്ട് ബസ്സ് വളയുമ്പോഴും തിരിയുമ്പോഴും …..
ആഞ്ഞ്‌... ഓരോ ഇടി വച്ചു കൊടുത്തു ….
ഇതിങ്ങനെ കുറച്ചു നേരം ആയപ്പോള്‍.….. എന്താണെന്നറിയില്ല
അടുത്ത സീറ്റ് ഒഴിവായപ്പോള്‍.….പുള്ളി വേഗം അങ്ങോട്ട് മാറിയിരുന്നു.…

ഇപ്പോള്‍, എന്‍റെ അടുത്ത് ഇരിക്കുന്നത് ഒരു പാവം മനുഷ്യനാണ്‌.…
പുള്ളി യാതൊരു പരിഭവവും കൂടാതെ ഉള്ള സ്ഥലത്തു ഒതുങ്ങി ഇരിക്കുന്നു.…..

സമയം8.00 ...
ഇനിയും നാല്‍പ്പതു മിനിറ്റു കൂടി ഉണ്ട് കോളേജില്‍ എത്താന്‍.…..
ബസ്സില്‍ തിരക്കേറി വന്നു.….

എന്‍റെ ശ്രദ്ധ ബസ്സിന്‍റെ മുന്‍പിലേക്ക് തിരിഞ്ഞു.….
മുന്‍വശത്ത് ഒരുപാടു പെണ്‍കുട്ടികള്‍.…..
മുകളില്‍ കൈകള്‍ മുറുക്കി പിടിച്ചിരിക്കുന്നു …..

പലതരം കൈകള്‍.….. പല നിറമുള്ള വളകള്‍
കുപ്പിവളകള്‍, സ്വരണ വളകള്‍, കരിവളകള്‍,
ഇടയില്‍ ….ഒരു കൈ,
ആ കൈകള്‍ വളകള്‍ അണിഞ്ഞിരുന്നില്ല....
അവള്‍ ……
മറ്റുള്ളവരെ പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല …..
ഇടയ്ക്ക് ഇടയ്ക്ക്..... അവള്‍
ആരെയോ തിരിഞ്ഞു നോക്കികൊണ്ടിരുന്നു.…..

അവളുടെ നോട്ടം എത്തുന്ന ഭാഗത്തേക്ക്.…..ഞാനും തിരിഞ്ഞു നോക്കി.…..
അവിടെ ഒരു വൃദ്ധന്‍ ….. ഒരു എഴുപതു - എണ്‍പതു വയസ്സുണ്ടാകും .…
അയാള്‍ തീരെ അവശനാണ് .….
അയാളെ കുറിച്ചുള്ള പരിഭ്രമം ആണ് അവളില്‍ ഞാന്‍ കണ്ടത്...

സാധാരണ.….വയസ്സായ ആള്‍ക്കാര്‍ക്ക്...ഞാന്‍ സീറ്റ് കൊടുക്കാറില്ല.….
അവരെ ബഹുമാനം ഇല്ലാഞ്ഞിട്ടല്ല.….. എന്തോ, എഴുന്നേല്‍ക്കാന്‍ ഒരു മടി…….

എങ്കിലും, ഇയാള്‍ക്ക് തീരെ വയ്യ ...
ഞാന്‍ എഴുന്നേറ്റ് അയാളെ എന്‍റെ സീറ്റില്‍ ഇരുത്തി.….
ഇരുന്നപാടെ പുള്ളി ഉറക്കവുമായി.…


ബസ്സ് ബ്രേക്ക് ചവിട്ടുമ്പോഴെല്ലാം..…..
അവള്‍, അപ്പൂപ്പനെ തിരിഞ്ഞു നോക്കും.….
തൊട്ടടുത്ത ബ്രേക്കില്‍.... അവള്‍ നോക്കിയപ്പോള്‍ ….
അപ്പൂപ്പന്‍റെ സ്ത്തലത്ത്.…ഞാന്‍ ആയിരുന്നു…..
അവള്‍ആകെ പരിഭ്രമിച്ചു…… ആ മിഴികള്‍ അയാളെ തിരഞ്ഞു.….
ഞാന്‍ കൈകള്‍ ഉയര്ത്തി …..മുത്തച്ചനെ ഇവിടെ ഇരുത്തിയിട്ടുണ്ട്‌ എന്ന് കാണിച്ചു കൊടുത്തു.….
പിന്നെ ഒരു സ്മൈലും പാസ്സാക്കി ….

അവളുടെ മുഖത്ത്.…എന്തെന്നില്ലാത്ത ഒരു ആശ്വാസം ഞാന്‍ കണ്ടു.….
പിന്നെ...പിന്നെ... മുത്തച്ചനെ തിരിഞ്ഞു നോക്കുമ്പോഴെല്ലാം…
അവള്‍, എന്നെയും.... നോക്കാന്‍ തുടങ്ങി ….
അപ്പോഴെല്ലാം ഞാന്‍ സ്മൈല്‍ ചെയ്യും.….
"നോ …. രക്ഷ " അവളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളുമില്ല

ഈ.. ചെറിയ പ്രായത്തില്‍ തന്നെ ….ഒരുപാടു ഓടിത്തളര്‍ന്നത്തിന്‍റെ ക്ഷീണം
അത്.. മാത്രമായിരുന്നു ….ആ മിഴികളില്‍.....

രണ്ടു മുന്നു സ്റ്റോപ്പുകള്‍ കൂടി പിന്നിട്ടപ്പോള്‍ …
അവള്‍ വീണ്ടും …. എന്നെ നോക്കി …..
അതിന്‍റെ അര്‍ത്ഥം …….
അവര്‍ക്ക് ഇറങ്ങാനുള്ള ഇടം ആകാറായി.….എന്നാണെനിക്കു തോന്നി.…

ഞാന്‍ അവളുടെ അപ്പൂപ്പനെ തട്ടിവിളിച്ചു .…..
അയാള്‍ ….എണീറ്റ്‌ ബസ്സിന്‍റെ പടിയിറങ്ങാന്‍ നടന്നു.…
ഞാന്‍ വേഗം ആ സീറ്റില്‍ കയറിയിരുന്നു.…..

അവള്‍ ബസിന്‍റെ പടിയിറങ്ങുന്നു ……
ബസ്സിന്‍റെ വെളിയില്‍ തലയിട്ട് ഞാന്‍ അവരെ നോക്കി …
അവള്‍ മുത്തച്ഛന്‍റെ കൈ പിടിച്ചു നടന്നകലുന്നു...
ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ ....

ഒന്നു നോക്കിയെങ്കില്‍... ഒന്നു ചിരിചെങ്കില്‍

"എടാ.….ചെക്കാ … ആ തല വല്ല പോസ്റ്റിലും ഇരിക്കും.…"
കണ്ടക്ടര്‍ ആണ്.….. നാശം ....
അയാള്‍ പറഞ്ഞതിന്‍റെ ബാക്കി എന്ന പോലെ.…..എന്തൊക്കെയോ …..പിറുപിറുത്തു.….
അതുകൊണ്ട് തന്നെ ….. അവള്‍ തിരിഞ്ഞു നോക്കിയെങ്കില്‍ ….
അപ്പോള്‍ …….അപ്പോള്‍ എന്‍റെ മനസ്സു മാത്രമേ പുറത്തു ഉണ്ടായിരുന്നുള്ളൂ .….


"ബസ്സ് യാത്രകള്‍ നീളുകയാണ്.….
ചില നിമിഷങ്ങള്‍ മാത്രം നീണ്ടു നില്ക്കുന്ന …..
ഇത്തരം ബന്ധങ്ങളുമായി …"