Thursday, May 10, 2012

കോമഡി

                   ഡിവിഡി കടയില്‍.. ഇനി കാണാന്‍ മലയാളം പടങ്ങള്‍ വല്ലതും ബാക്കി ഉണ്ടോ എന്ന് അരിച്ചു പെറുക്കിക്കൊണ്ടിരിക്കുമ്പോഴാണ് എന്നെ പോലെ അവിടെ വേറെ ഒരുത്തനും ചുറ്റിത്തിരിയുന്നത് കണ്ടത്..
അവനും എന്നെപ്പോലെ ഒരു സിനിമ ഭ്രാന്തന്‍ തന്നെ.. അതുകൊണ്ട് ഞങ്ങള്‍ പെട്ടെന്ന് ഫ്രണ്ട്സ് ആയി.. അവനും ഞാനും എടുക്കുന്ന സിഡി-ഡിവിഡി ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും എക്സ്ചേഞ്ച് കരാര്‍ ഉണ്ടാക്കി ..

എന്‍റെ സൌഹൃദങ്ങള്‍ക്ക് അതിരുകള്‍ ഇല്ല.. പണക്കാരനും പിച്ചക്കാരനും.. അലമ്പനും നല്ലവനും .. മണ്ടനും ബുദ്ധിജീവിയും .. അങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാവരും എന്‍റെ ഫ്രെണ്ട്സില്‍ ഉണ്ടാവും .. അതില്‍ ഒരുത്തന്‍ കൂടി.. ഷജീര്‍

ഒരു ദിവസം ഞാന്‍ പറഞ്ഞു "ഡാ.. ഇന്നലെ ഒരു മണ്ടത്തരം പറ്റി .. " അപ്പൊ ലവന്‍ ഒരു കമന്‍റ്..

"പറ്റി എന്ന് പറഞ്ഞാല്‍ മതി.. മണ്ടത്തരം ആണ് എന്ന് ഞങ്ങള്‍ ഊഹിച്ചോളം" എന്ന് ..
ഇതും പറഞ്ഞു ചിരി തുടങ്ങി.. നിര്‍ത്താത്ത ചിരി.. അവന്‍റെ കമന്‍റ് ഞാന്‍ സഹിച്ചു.. പക്ഷെ ആ ചിരി എനിക്കത്ര ഇഷ്ടപ്പെട്ടില്ല..

 ഇവന്‍ എന്‍റെ കയ്യില്‍ നിന്നു വാങ്ങിക്കും..

നേരത്തെ പറഞ്ഞ ഫ്രെണ്ട്സ്‌ ഗ്രൂപ്പില്‍ ഒരു സൈക്കിള്‍ കടക്കാരന്‍ കൂടി ഉണ്ടായിരുന്നു .. ജോര്‍ജേട്ടന്‍..
വൈകുന്നേരങ്ങളില്‍ മിക്കവാറും ഞാന്‍ ജോര്‍ജേട്ടന്റെ സൈക്കിള്‍ കടയില്‍ ചെന്നിരിക്കും.. പുള്ളി രണ്ടാം ക്ലാസ്സ് വരെ പഠിച്ചിട്ടുള്ളൂ.. എന്നിട്ടും നല്ല അറിവാണ്.. ഇംഗ്ലീഷ് വരെ സംസാരിക്കും .. പക്ഷെ പലരും അയാളുടെ കരിയും ഓയിലും ഗ്രീസും പുരണ്ട ബനിയനും മുണ്ടും കണ്ടാണ്‌ അയാളെ അളക്കുന്നത് .. ഒരു പക്ഷെ.. പണ്ട് ഞാനും.. ജോര്‍ജേട്ടന്റെ മകള്‍ നന്നായി പഠിക്കും.. അങ്ങേരുടെ കൂടുതല്‍ കുടുംബ വിശേഷങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല..

ഞാന്‍ പറഞ്ഞു വന്നത് .. ഞങ്ങളുടെ ഗ്രാമത്തില്‍ .. അയാളുടെ ബെസ്റ്റ് ഫ്രെണ്ട് ഞാന്‍ ആയിരിക്കാം..

ഷജീര്‍ .. അവന് ഞാന്‍ ആ കടയില്‍ ചെന്നിരിക്കുന്ന കാര്യത്തില്‍ അത്ര താത്പര്യം ഉണ്ടായിരുന്നില്ല..
ഞാന്‍ അയാളെ പറ്റി പറയുമ്പോള്‍.. അത് കേള്‍ക്കാനും അവന്‍ നില്‍ക്കില്ല.. "നീയും നിന്‍റെ ഒരു കോപ്പിലെ സൈക്കിള്‍ കടയും.. "

ഒരു ദിവസം ഞാന്‍ സൈക്കിള്‍ കടയില്‍ ഇരിക്കുമ്പോള്‍ .. ഷജീര്‍ വന്നു ..
"ഡേയ് .. ബീച്ച് വരെ പോയി ഒന്നു കറങ്ങീട്ടു വരാം.. പോരുന്നോ.. " അവന്‍ വിളിച്ചു ..

"ഓ.കെ.. ഞാന്‍ വരാം .. എപ്പോഴാ.." ഞാന്‍ ചോദിച്ചു

"ഞാന്‍ ഒന്നു.. വീട്ടില്‍ പോയി വരാം.. " അവന്‍ പോയി..

"ഓ. കെ നീ പോയി വാ.. ഞാന്‍ ഇവിടെ കാണും.. " ഞാന്‍ വിളിച്ചു പറഞ്ഞു ..

"നിന്‍റെ ഫ്രെണ്ട് ആള് കൊല്ലം.. കേട്ടോ .." ജോര്‍ജേട്ടന്‍ പറഞ്ഞു..

"എന്ത് പറ്റി.. ജോര്‍ജേട്ടാ .. " ഞാന്‍ ചോദിച്ചു..

"അവന്‍ .. മൂന്നു ദിവസമായി എന്നെ കളിയാക്കുന്നു..
എന്നും വന്ന്.. പഞ്ചര്‍ ഒട്ടിക്കാന്‍ എത്രയാ. ?
ടയര്‍ മാറ്റാന്‍ എത്രയാ.. ? റീ-ഫിട്ടിംഗ് എത്രയാ.. ? ഇങ്ങനെ ഓരോന്നും ചോദിക്കും ..
നാളെ വരാംട്ടോ.. എന്ന് പറഞ്ഞു .. ഒറ്റ പോക്കാ.. എനിക്കറിയാം അവന്‍ വരില്ല എന്നും.. അവന്‍റെ സൈക്കിളിനു കുഴപ്പം ഒന്നും ഇല്ല എന്നും.. പിന്നെ അവന്‍റെ ഒരു സന്തോഷം അല്ലെ.. നടക്കട്ടെ .. "

ഷജീറിനിന്റെ സ്വഭാവം എനിക്കറിയാം.. ആളെ പരിഹസിക്കാനും.. കൊഴിയാക്കാനും .. അവന്‍ കഴിഞ്ഞിട്ടേ ആളുള്ളൂ..

അവന്‍ അകലെ നിന്നു സൈക്കിളില്‍ വരുന്നത് കണ്ടു ജോര്‍ജേട്ടന്‍ പറഞ്ഞു..
"ഡാ .. നീ അവനോടു ചോദിയ്ക്കാന്‍ നില്‍ക്കണ്ട.. ഞാന്‍ ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ.. "

ജോര്‍ജേട്ടന്‍ പറഞ്ഞതു പോലെ .. ഞാന്‍ അവനോടു ചോദിച്ചില്ല..
ഇടക്കിടെ അവന്‍ ചുമ്മാ കളിയാക്കും.. ചിലപ്പോള്‍ മണിക്കൂറുകള്‍.. ചിലപ്പോള്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിഹാസങ്ങള്‍.. എങ്കിലും.. ഞാന്‍ അത് മറച്ചു..

ഒരു ദിവസം.. ഞാനും ഷജീറും കൂടി .. ഡിവിഡി എടുത്തു വരികയായിരുന്നു ..
ഞാന്‍ വരും വഴിക്ക്.. ജോര്‍ജേട്ടന്റെ കടയില്‍ കേറി ഇരുന്നു.. ഇവന്‍ വീട്ടിലേക്ക് പോയി..

"എന്തൊക്കെ ഉണ്ട് വിശേഷം.. ജോര്‍ജേട്ടാ ..?"

"ഇന്നു അഞ്ചു രൂപ തികച്ചു കിട്ടിയിട്ടില്ല.. അതാണ് വിശേഷം..
രണ്ടു പേര്‍ എയര്‍ അടിക്കാന്‍ വന്ന്.. രണ്ടു രൂപ കിട്ടി.. ഒരുത്തന്‍ പഞ്ചര്‍ ഒട്ടിക്കാന്‍ വന്നു..
കാശു നാളെ തരം എന്ന് പറഞ്ഞു പോയി.. ഇതൊക്കെ ആണ് ഇവിടത്തെ വിശേഷങ്ങള്‍.. "

"അപ്പുറത്തെ കടയില്‍.. ഒടുക്കത്തെ തിരക്കാണല്ലോ.. ഇവിടെ മാത്രം എന്താ ഇങ്ങനെ.. ? "

" എന്‍റെ കടയില്‍ പണി പഠിക്കാന്‍ വന്നവനാണ് അവന്‍.. .. ഒരു ദിവസം അവന്‍ പോവാണെന്ന് പറഞ്ഞു..
ഞാന്‍ ശരി എന്ന് പറഞ്ഞു.. അപ്പുറത്ത് നിന്നും കടം വാങ്ങി ഒരു 500 രൂപയും കൊടുത്തു .. "

"എന്നിട്ട് .. "

"എന്നിട്ടെന്താ.. ഒരു മാസം കഴിഞ്ഞപ്പോ അവന്‍ ഒരു പുതിയ കട തുടങ്ങി... നമ്മുടെ പണി കുറഞ്ഞു..
പക്ഷെ അതിലല്ല എനിക്ക് വിഷമം.. കട തുടങ്ങുമ്പോഴും എന്നോട് മിണ്ടിയില്ല.. അതിന് ശേഷവും മിണ്ടിയിട്ടില്ല... ഞാന്‍ അവനോടു ഒന്നും തെറ്റായി പെരുമാറിയിട്ടില്ല.. "

ജോര്‍ജേട്ടന്‍.. പെട്ടെന്ന് മനസ്സു പതറി.. ശ്രദ്ധ തെറ്റി.. വെട്ടു മാറി കൈത്തണ്ടയില്‍ കൊണ്ടു ..
രക്ക്തം ചീറ്റി.. ഞെരമ്പ് മുറിഞ്ഞു..
 ജോര്‍ജേട്ടന്‍.. പെട്ടെന്ന് മനസ്സു പതറി.. ശ്രദ്ധ തെറ്റി.. വെട്ടു മാറി കൈത്തണ്ടയില്‍ കൊണ്ടു ..
രക്ക്തം ചീറ്റി.. ഞെരമ്പ് മുറിഞ്ഞു.. ഞാന്‍ ചാടി കൈ പൊതി.. രക്തം എന്‍റെ കയ്യില്‍ പുരണ്ടു... ഞാന്‍ അവിടെ ഇരുന്നിരുന്ന ഒരു തുണിയെടുത്ത് കെട്ടി..

"ജോര്‍ജേട്ടാ, ഞെരമ്പ് മുറിഞ്ഞിട്ടുണ്ട്‌.. വേഗം ഡോക്ടറെ കാണാം.. "

"ഹേയ്.. ഇതിലും വലിയ വെട്ടു കൊണ്ടിട്ടുള്ളവനാ ഞാന്‍.. ഇതിപ്പോ നില്ക്കും.." ജോര്‍ജേട്ടന്റെ മറുപടി

"നോ.. നോ.. ഇതു സ്റ്റിച്ച് ഇടേണ്ടി വരും.. ഞാന്‍ സൈക്കിള്‍ എടുത്തു വയ്ക്കാം.. "

"ഹേയ്.. നീ അവിടെ ഇരി.. നോക്കിക്കേ ദാ.. ബ്ലഡ്‌ നിന്നു.. " ജോര്‍ജേട്ടന്‍ കൈ കാണിച്ചു..

ശരിയാണ് ബ്ലഡ്‌ നിന്നു..
"ഹൊ.. സമാധാനമായി.. ആദ്യമായാ ഞാന്‍.. ബ്ലഡ്‌ ഇങ്ങനെ ഫൌണ്ടന്‍ പോലെ ചീറ്റുന്നത് കാണുന്നെ.. " ഞാന്‍ പറഞ്ഞു..

"ഹ.. ഹ.. ഹ.. ഡാ.. പണിക്കര്‍ക്ക് ഇതൊക്കെ സാധാരണ ആണ്.. നിനക്ക.. ഇതൊക്കെ ഡോക്ടറെ കാണിക്കല്‍..
ഒപെരറേന്‍ ഒക്കെ.. " ജോര്‍ജേട്ടന്‍ വീണ്ടും ചിരിച്ചു കൊണ്ടു പണി തുടര്‍ന്ന്..

ഞെരമ്പ് ഇളകി.. വീണ്ടും ബ്ലഡ്‌ ഒഴുകി.. "ആ.... " ജോര്‍ജേട്ടന്‍ പുളഞ്ഞു..

"ഹൊ.. എനിക്കിതു കണ്ടു നില്ക്കാന്‍ പറ്റില്ല.. ഞാന്‍ പോവാ.. " എനിക്കാകെ എന്തോ ഇലക്ട്രിക്‌ ഷോക്ക്‌ കേറി..

ജോര്‍ജേട്ടന്‍ ഒന്നും മിണ്ടുന്നില്ല.. "അവിടെ ഇരിക്കാന്.. കൈ പൊത്തി പിടിച്ച് ..

"ഞാന്‍ സൈക്കിള്‍ എടുത്തു വയ്ക്കാം.. "

ജോര്‍ജേട്ടന്റെ മുറിവ് മുറുക്കി കെട്ടി.. ഞാന്‍ സൈക്കിള്‍ ഓരോന്നായി എടുത്തു വച്ചു..

"അല്ല.. നിന്നെ ഇവിടെ ജോലിക്കെടുത്തോ .. " ഒപ്പം നിര്‍ത്താത്ത ചിരിയും.. ഷജീര്‍ .. ആണ് ..

ഞാന്‍ ഒന്നും മിണ്ടിയില്ല..

"ഡാ... ഇതാ നിനക്കു പറ്റിയ പണി.. ദിവസം 10 രൂപ കിട്ടും ..."

ഞാന്‍ അവനോടു പറഞ്ഞു.. "നീ സിറ്റുവേഷന്‍ മനസ്സിലാക്കാതെ.. വയിട്ടലക്കരുത്..
ഞാന്‍ .. പറയാം.. നീ പോ.. "

"നീ. പോടാ.. ഞാന്‍ ഇവിടെ നില്ക്കും... നീ ആരാ എന്നോട് കല്‍പ്പിക്കാന്‍ .. "

ഞാന്‍ കട പൂട്ടി.. ജോര്‍ജേട്ടനെ വിട്ടു..

"ഡേയ്.. അങ്ങേരുടെ ഞെരമ്പ് പൊട്ടി.. ബ്ലഡ്‌ വന്നോണ്ടിരിക്കാ ...
ഒരാള്‍ക്ക് അപകടം പറ്റിയ നേരത്താ .. അവന്‍റെ പുളിച്ച കോമഡി.. " ഞാന്‍ പറഞ്ഞു ..
"ഹ .. ഹ.. അപ്പൊ നാളത്തെ പേപ്പറില്‍ .. കാണാം..
ഞെരമ്പ് മുറിഞ്ഞു.. സൈക്കിള്‍ കടക്കാരന്‍.. മരിച്ചു.. "

ഹ.. ഹ ഹ.. അവന്‍ നിര്‍ത്താതെ ചിരിക്കുന്നു..

എനിക്ക് സഹിച്ചില്ല.. ഞാന്‍ സൈക്കിളോട് കൂടി അവനെ ചവിട്ടി ..
അവന്‍ താഴെ വീണു..

അവന്‍ സൈക്കിള്‍ സ്റ്റാന്റ് ഇട്ടു വച്ചു.. മുഖം ചുവന്നു.. എന്നെ അടിക്കാനായ് .. വന്നു..

ഞാന്‍ അവനെ വീണ്ടും ഇടിച്ചു.. അതോടെ ആ ഫ്രെണ്ട്ഷിപ്‌ അവസാനിച്ചു..
ഇടയ്ക്ക് ചിലപ്പോഴൊക്കെ അവനെ വഴിയില്‍ വച്ചു കണ്ടിട്ടുണ്ട്.. അന്നേരം അവനോടു സംസാരിക്കാന്‍ പറ്റിയിട്ടില്ല.. അവനോടു എനിക്കൊന്നെ പറയാന്‍ ഉള്ളൂ..

"കോമഡിയില്‍ .. ഏറ്റവും പ്രധാനം സന്ദര്‍ഭം ആണ്..
അല്ലെങ്കില്‍ കോമഡി ട്രാജെടി ആവും.. ഡാ.. ഇതു പോലെ.. "
  

1 comment: