Tuesday, May 8, 2012

ബസ്സ് യാത്ര




















ന്നും ഞാന്‍ പതിവുപോലെ കോളേജിലേക്ക് പുറപ്പെട്ടു ….
ബസ്സില്‍ വലിയ തിരക്കില്ല.…..
എങ്കിലും പുറകിലത്തെ സീറ്റ് "ഫുള്‍" ആയിരുന്നു.….

"വിദ്യാര്‍ഥികള്‍ ….പുറകിലത്തെ സീറ്റില്‍ മാത്രമേ ഇരിക്കാവൂ..."
എന്നാണ് കണ്ടക്ടറുടെ നിര്‍ദേശം……

ഞാന്‍ ആരെങ്കിലും എഴുന്നേല്‍ക്കുന്നതും പ്രതീക്ഷിച്ചു.….
അവിടെ തന്നെ…..ചുറ്റിപ്പറ്റി നിന്നു.…

പെട്ടെന്ന്
"അവിടെ ടിക്കറ്റ്.…?"
"ഞാന്‍ ഒരു "2RS" കോയിന്‍ .. ആ കയ്യിലേക്ക് ഇട്ടുകൊടുത്തു.….

കണ്ടക്ടര്‍ ആണ്.… എന്നും കാണുന്ന മുഖമാണ് .….
എന്നിട്ടും യാതൊരു പരിചയവുമില്ലാത്ത പോലെ അയാള്‍ പതിവു ചോദ്യം ആവര്‍ത്തിച്ചു.…

"എങ്ങോട്ടാ രാവിലെ തന്നെ.….?"

"എന്നും പോകാറുള്ള ഇടത്തേക്ക് …തന്നെ …." എന്ന് ഞാന്‍

"ആ കാര്‍ഡ് ഒന്നെടുത്തെ.….."

ശ്ശെടാ.... ഇയാള്‍ എത്ര പ്രാവിശ്യം ഇളിഭ്യനയാലും…..
പിന്നേം ചോദിക്കും കാര്‍ഡ്.…
നാണമില്ലല്ലോ …. ഞാന്‍ ബാഗ് തുറന്നു.….

ഇംഗ്ലീഷ് ടെക്സ്റ്റ് എടുത്തിട്ടില്ല.….. ഞാന്‍ ബാഗ് മൊത്തം പരതി.…..

ഒരു മിനിട്ടുകൊണ്ട്.…ആകെ വിയര്‍ത്തു കുളിച്ചു.….
"കാര്‍ഡ് കാണുന്നില്ല ….." ഞാന്‍ പറഞ്ഞു.…

"ഹി ..ഹി …ഹി ….. …."
ലോട്ടറി അടിച്ചതുപോലെ.... അയാള്‍ ആഹ്ലാദിക്കാന്‍ തുടങ്ങി.…..

" എനിക്ക് അറിയാടാ.…..എന്നെങ്കിലും.... ഒരു ദിവസം…..
നീ പെടും എന്ന് ….എടുക്കടാ ഫുള്‍ ചാര്‍ജ് ….."

ഞാന്‍ പ്രാകിക്കൊണ്ട്‌ ഫുള്‍ചാര്‍ജ് കൊടുത്തു ……

ഇനിയിപ്പോള്‍ നമ്മള്‍ നില്‍ക്കേണ്ട കാര്യമില്ല.….
ഒഴിഞ്ഞ ഒരു സീറ്റ് നോക്കി ……അങ്ങ് ഇരുന്നു ……….

നല്ല തണുത്ത കാറ്റ് ...
സുഖമായി ഇരിക്കുമ്പോള്‍ പെട്ടെന്ന് … ഞാന്‍ ഒന്നു അമര്‍ന്നു.….
"എന്‍റെ അമ്മേ..." നോക്കിയപ്പോള്‍.…..
എന്‍റെ ഡബിള്‍ സൈസ് ഉള്ള "ഒരു തടിയന്‍" അടുത്ത് ഒന്നു പതുക്കെ ഇരുന്നതാണ്...

ഞാന്‍ അയാളെ ഒന്നു നോക്കി.…
പിന്നെ ഒരു റിക്വസ്റ്റ് എന്ന പോലെ പറഞ്ഞു.…

"ചേട്ടാ….ഞാനും 'ഫുള്‍ചാര്‍ജ്' കൊടുത്താണ് ഇവിടെ ഇരിക്കുന്നേ .…"
അത് പറഞ്ഞപ്പോള്‍.… പുള്ളി എന്നെ ഒന്നു തുറിച്ചുനോക്കി …
പിന്നെ, ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല...

പതിയെ ഉറക്കം നടിച്ചു…..
എന്നിട്ട് ബസ്സ് വളയുമ്പോഴും തിരിയുമ്പോഴും …..
ആഞ്ഞ്‌... ഓരോ ഇടി വച്ചു കൊടുത്തു ….
ഇതിങ്ങനെ കുറച്ചു നേരം ആയപ്പോള്‍.….. എന്താണെന്നറിയില്ല
അടുത്ത സീറ്റ് ഒഴിവായപ്പോള്‍.….പുള്ളി വേഗം അങ്ങോട്ട് മാറിയിരുന്നു.…

ഇപ്പോള്‍, എന്‍റെ അടുത്ത് ഇരിക്കുന്നത് ഒരു പാവം മനുഷ്യനാണ്‌.…
പുള്ളി യാതൊരു പരിഭവവും കൂടാതെ ഉള്ള സ്ഥലത്തു ഒതുങ്ങി ഇരിക്കുന്നു.…..

സമയം8.00 ...
ഇനിയും നാല്‍പ്പതു മിനിറ്റു കൂടി ഉണ്ട് കോളേജില്‍ എത്താന്‍.…..
ബസ്സില്‍ തിരക്കേറി വന്നു.….

എന്‍റെ ശ്രദ്ധ ബസ്സിന്‍റെ മുന്‍പിലേക്ക് തിരിഞ്ഞു.….
മുന്‍വശത്ത് ഒരുപാടു പെണ്‍കുട്ടികള്‍.…..
മുകളില്‍ കൈകള്‍ മുറുക്കി പിടിച്ചിരിക്കുന്നു …..

പലതരം കൈകള്‍.….. പല നിറമുള്ള വളകള്‍
കുപ്പിവളകള്‍, സ്വരണ വളകള്‍, കരിവളകള്‍,
ഇടയില്‍ ….ഒരു കൈ,
ആ കൈകള്‍ വളകള്‍ അണിഞ്ഞിരുന്നില്ല....
അവള്‍ ……
മറ്റുള്ളവരെ പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല …..
ഇടയ്ക്ക് ഇടയ്ക്ക്..... അവള്‍
ആരെയോ തിരിഞ്ഞു നോക്കികൊണ്ടിരുന്നു.…..

അവളുടെ നോട്ടം എത്തുന്ന ഭാഗത്തേക്ക്.…..ഞാനും തിരിഞ്ഞു നോക്കി.…..
അവിടെ ഒരു വൃദ്ധന്‍ ….. ഒരു എഴുപതു - എണ്‍പതു വയസ്സുണ്ടാകും .…
അയാള്‍ തീരെ അവശനാണ് .….
അയാളെ കുറിച്ചുള്ള പരിഭ്രമം ആണ് അവളില്‍ ഞാന്‍ കണ്ടത്...

സാധാരണ.….വയസ്സായ ആള്‍ക്കാര്‍ക്ക്...ഞാന്‍ സീറ്റ് കൊടുക്കാറില്ല.….
അവരെ ബഹുമാനം ഇല്ലാഞ്ഞിട്ടല്ല.….. എന്തോ, എഴുന്നേല്‍ക്കാന്‍ ഒരു മടി…….

എങ്കിലും, ഇയാള്‍ക്ക് തീരെ വയ്യ ...
ഞാന്‍ എഴുന്നേറ്റ് അയാളെ എന്‍റെ സീറ്റില്‍ ഇരുത്തി.….
ഇരുന്നപാടെ പുള്ളി ഉറക്കവുമായി.…


ബസ്സ് ബ്രേക്ക് ചവിട്ടുമ്പോഴെല്ലാം..…..
അവള്‍, അപ്പൂപ്പനെ തിരിഞ്ഞു നോക്കും.….
തൊട്ടടുത്ത ബ്രേക്കില്‍.... അവള്‍ നോക്കിയപ്പോള്‍ ….
അപ്പൂപ്പന്‍റെ സ്ത്തലത്ത്.…ഞാന്‍ ആയിരുന്നു…..
അവള്‍ആകെ പരിഭ്രമിച്ചു…… ആ മിഴികള്‍ അയാളെ തിരഞ്ഞു.….
ഞാന്‍ കൈകള്‍ ഉയര്ത്തി …..മുത്തച്ചനെ ഇവിടെ ഇരുത്തിയിട്ടുണ്ട്‌ എന്ന് കാണിച്ചു കൊടുത്തു.….
പിന്നെ ഒരു സ്മൈലും പാസ്സാക്കി ….

അവളുടെ മുഖത്ത്.…എന്തെന്നില്ലാത്ത ഒരു ആശ്വാസം ഞാന്‍ കണ്ടു.….
പിന്നെ...പിന്നെ... മുത്തച്ചനെ തിരിഞ്ഞു നോക്കുമ്പോഴെല്ലാം…
അവള്‍, എന്നെയും.... നോക്കാന്‍ തുടങ്ങി ….
അപ്പോഴെല്ലാം ഞാന്‍ സ്മൈല്‍ ചെയ്യും.….
"നോ …. രക്ഷ " അവളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസങ്ങളുമില്ല

ഈ.. ചെറിയ പ്രായത്തില്‍ തന്നെ ….ഒരുപാടു ഓടിത്തളര്‍ന്നത്തിന്‍റെ ക്ഷീണം
അത്.. മാത്രമായിരുന്നു ….ആ മിഴികളില്‍.....

രണ്ടു മുന്നു സ്റ്റോപ്പുകള്‍ കൂടി പിന്നിട്ടപ്പോള്‍ …
അവള്‍ വീണ്ടും …. എന്നെ നോക്കി …..
അതിന്‍റെ അര്‍ത്ഥം …….
അവര്‍ക്ക് ഇറങ്ങാനുള്ള ഇടം ആകാറായി.….എന്നാണെനിക്കു തോന്നി.…

ഞാന്‍ അവളുടെ അപ്പൂപ്പനെ തട്ടിവിളിച്ചു .…..
അയാള്‍ ….എണീറ്റ്‌ ബസ്സിന്‍റെ പടിയിറങ്ങാന്‍ നടന്നു.…
ഞാന്‍ വേഗം ആ സീറ്റില്‍ കയറിയിരുന്നു.…..

അവള്‍ ബസിന്‍റെ പടിയിറങ്ങുന്നു ……
ബസ്സിന്‍റെ വെളിയില്‍ തലയിട്ട് ഞാന്‍ അവരെ നോക്കി …
അവള്‍ മുത്തച്ഛന്‍റെ കൈ പിടിച്ചു നടന്നകലുന്നു...
ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാതെ ....

ഒന്നു നോക്കിയെങ്കില്‍... ഒന്നു ചിരിചെങ്കില്‍

"എടാ.….ചെക്കാ … ആ തല വല്ല പോസ്റ്റിലും ഇരിക്കും.…"
കണ്ടക്ടര്‍ ആണ്.….. നാശം ....
അയാള്‍ പറഞ്ഞതിന്‍റെ ബാക്കി എന്ന പോലെ.…..എന്തൊക്കെയോ …..പിറുപിറുത്തു.….
അതുകൊണ്ട് തന്നെ ….. അവള്‍ തിരിഞ്ഞു നോക്കിയെങ്കില്‍ ….
അപ്പോള്‍ …….അപ്പോള്‍ എന്‍റെ മനസ്സു മാത്രമേ പുറത്തു ഉണ്ടായിരുന്നുള്ളൂ .….


"ബസ്സ് യാത്രകള്‍ നീളുകയാണ്.….
ചില നിമിഷങ്ങള്‍ മാത്രം നീണ്ടു നില്ക്കുന്ന …..
ഇത്തരം ബന്ധങ്ങളുമായി …"

No comments:

Post a Comment